ഇരുപത്തിരണ്ടാമത് പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് കേരളത്തിന് ഉജ്ജ്വല വിജയം
തൃശൂർ: ആസ്സാമിലെ ഗുഹ്വാത്തിയിൽ ഡോക്ടർ സക്കീർ ഹുസൈൻ അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് 11-11-22 മുതൽ 14-11-22 വരെ നടന്ന ഇരുപത്തിരണ്ടാമത് പാരാ സ്വിമ്മിംഗ് ചാമ്പ്യാൻ ഷിപ്പിൽ കേരളം തിളക്കമാർന്ന വിജയം നേടി.
തൃശൂർ ആസ്ഥാനമായി, പ്രവർത്തിച്ചു വരുന്ന ദർശന ക്ലബ്ബ് ഡയറക്ടറും ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡന്റുമായ ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ, കായിക ടീമിന് നേതൃത്വം നൽകി.
അംഗ പരിമിതരായ പത്ത് കായിക താരങ്ങളാണ് വിവിധ ഇനം നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് രണ്ട് സ്വർണവും, രണ്ട് വെള്ളിയും, മൂന്ന് വെങ്കലവും കരസ്ഥമാക്കിയത്,
അബ്ദുൾ സാദിക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും ബാക്ക് സ്ട്രോക്ക് ഇനത്തിൽ സ്വന്തമാക്കി. ജീവ ശിവൻ ഹൺഡ്രഡ് മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണ്ണവും, ഹൺഡ്രഡ് മീറ്റർ ബാക്ക് സ്ട്രോക്കിൽ വെള്ളിയും സ്വന്തമാക്കി.
സിനി കെ സെബാസ്റ്റ്യൻ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വെള്ളിയും, മുഹമ്മദ് ഷെഫീഖ് 50 മീറ്റർ ഫ്രീ സ്റ്റൈലിൽ വെങ്കലവും കരസ്ഥമാക്കി.
സ്പോർട്സ് അസോസിയേഷൻ ഫോർ ദി ഡിഫ്രൻ്റ്‌ലി ഏബിൾഡ് ഓഫ് കേരള മാനേജർ കൂടിയായ ഫാദർ സോളമൻ കടമ്പട്ടു പറമ്പിൽ സിഎംഐ, അസിസ്റ്റ് മാനേജർ അഡ്വക്കേറ്റ് വിനോദ് കുമാർ, വനിതാ വിഭാഗം മാനേജർ സന്ധ്യ, വനിതാ വിഭാഗം എസ് കോർട്ട് ലീന തോംസൺ, പരീശീലകരായ ലുക്ക് വിൻ കെ തോംസൺ , അജിൽ ജോസഫ് എന്നിവർ കായിക താരങ്ങൾക്ക് സുവർണ നേട്ടത്തിന് പിന്തുണ നൽകി.
ഭിന്നശേഷിക്കാരായ ഈ കായിക പ്രതിഭകൾ ചലന പരിമിതികൾ മറികടന്ന് വിജയ പീഠം കയറുമ്പോൾ, അവർക്കുണ്ടാകുന്ന ആത്മവിശ്വാസവും, ആനന്ദവുമാണ് തൻ്റെ ജീവിത ലക്ഷ്യമെന്ന് കാഴ്ച പരിമിതിയിലും, അക കണ്ണുകൾക്കൊണ്ട്, ഭിന്നശേഷിക്കേരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ജീവിതം നീക്കിവെച്ച ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കുകയുണ്ടായി.
സ്വിമ്മിംഗ് പരിശീലനത്തിന് സാമ്പത്തിക സഹായം നൽകിയവർക്കും, സ്ഥല സൗകര്യങ്ങൾ നൽകിയ ജസ്നോ സ്പോർട്സ് എഡ്യൂ സെൻ്റ്റിൽ നിന്നും പരിശീലകരായ വിനു, സോണിയ വിനു, സഹകരിച്ച മറ്റു എല്ലാ വ്യക്തികൾക്കും ഈ മികവിൻ്റെ വെളിച്ചത്തിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സ്വിമ്മിംഗ് താരങ്ങൾക്ക്, കൂടുതൽ ഉയർച്ചയും, അവസരങ്ങളും മികച്ചപരിശീലനങ്ങളും നൽകി, അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫാദർ സോളമൻ അറിയിച്ചു.
ദേശീയ പാരാ കായിക മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലികൾക്ക് മുൻഗണനയും, പരിശീലന പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായവും അനുവദിക്കുന്നതിന് ദർശന സർവ്വീസ് സൊസൈറ്റി നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്:
മത്സരത്തിൽ പങ്കെടുത്ത അബ്ദുൽ സാദ്ദിക്, ജീവ ശിവൻ ,ജയൻ ,സിനി കെ സെബാസ്റ്റ്യൻ, നികേഷ്, മൻസൂർ, മുഹമ്മദ് ഷെഫീക്, കൃഷ്ണേന്ദു , സജി കെ ടി, ഷാൻ എഫ് എന്നിവരെ ദർശന സർവ്വീസ് സൊസൈറ്റി അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു.