കാഴ്ച്ച പരിമിതർക്ക് ഫുട്ബോൾ പരിശീലനം

തൃശൂർ ദർശന സർവ്വീസ് സൊസൈറ്റി കാഴ്ച്ച പരിമിതരായ പുരുഷൻമാർക്ക് ഫുട്ബോൾ പരീശീലനം ആരംഭിച്ചു. ചിറ്റിലപ്പിള്ളിയിലെ ഗ്രീൽഡ് ടർഫിലാണ് പരിശീലനം നടക്കുന്നത്. അംഗപരിമിതരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യം വച്ച് 2017 മുതൽ പ്രവർത്തിച്ചു വരുന്ന ദർശന ക്ലബിന്റെ സ്ഥാപകനും, ഇപ്പോൾ ദർശന സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ റവ.ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ CMI ഉത്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഫിലിം ഡയറക്ടർ ജീവൻ ആണ് ഉത്ഘാടനം ചെയ്തത്. കലാഭവൻ രാജേഷ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. ടർഫ് ഗ്രീൽഡ് മാനേജിങ്ങ് ഡയറക്ടർ ശ്രീ സ്റ്റാൻലി, ഫുട്ട്ബോൾ കോച്ച് ശ്രീ. രാജൻ എന്നിവർ ആശംസകൾ നേർന്നു.