ദർശനയുടെ പങ്ക് വിദ്യാർത്ഥികൾക്ക് തൊഴിലവസരം നൽകി ബോച്ചേ
ദർശന സർവ്വീസ് സൊസൈറ്റിയും ട്രെയിൻ ട്രസ്റ്റും സംയുക്തമായി നടത്തി കൊണ്ട് വരുന്ന ഭിന്നശേഷിക്കാർക്കാ യുള്ള പങ്ക് പ്രൊജക്റ്റ് 45 ദിവസത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിൻ്റെ രണ്ടാമത്തെ ബാച്ച് പകുതി ദിവസം പിന്നിട്ടുകൊണ്ടിരിക്കെ ഇവർക്ക് വേണ്ട ജോലി സാധ്യതകൾക്കായി തൃശ്ശൂർ ജില്ലയിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരുന്നു
അതിനെ തുടർന്ന് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് കഴിഞ്ഞദിവസം 4 വിദ്യാർത്ഥികൾക്ക് തൊഴിലവസരം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ജൂലൈ അഞ്ചിന് ബോബി ചെമ്മണ്ണൂർ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് നടന്ന ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത പങ്ക് വിദ്യാർത്ഥികൾക്ക് അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ബോച്ചേ കൈമാറി.
ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുവാൻ ഫാദർ സോളമൻ
കടമ്പാട്ടുപറമ്പിൽസി എം ഐ നിരന്തരം നടത്തുന്ന പരിശ്രമത്തെയും ഒപ്പം പങ്ക് പ്രോജക്ട് ട്രെയിനർ ആൽഷിയെയും കോ ട്രെയിനർ ജോയേലിനെയും പ്രേത്യേകം അഭിനന്ദിക്കുകയും ദർശനയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്ന് പറയുകയും ആശംസിക്കുകയും ചെയ്തു