ദർശന സർവീസ് സൊസൈറ്റി തൃശ്ശൂർ ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലനം ആരംഭിച്ചു
ദർശന ക്ലബ്ബിൻ്റേയും ' ദർശന സർവീസ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കല, കായികം,വിദ്യാഭ്യാസം തൊഴിൽ,തുടങ്ങിയ നിരവധി മേഖലകളിൽ
ഇവരുടെ ഉന്നമനത്തിനായി പരിശീലന പരിപാടികൾ നടത്തിവരികയാണ്.മഴക്കെടുതികളിലും വെള്ളക്കെട്ടുകളിലും ഒരുപാട് ദുരന്തങ്ങളും ജീവഹാനികളും നീന്തൽ അറിയാത്തതു മൂലം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നീന്തൽ പരിശിലനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.കായിക മത്സര മേഖലയിൽ നീന്തൽ പരിശീലനം നൽകിയതു മൂലം സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി നീന്തൽ കായിക താരങ്ങളെ വിജയിപ്പിച്ചെടുക്കാൻ ദർശന ക്ലബ്ബിനും സൊസൈറ്റിക്കും കഴിഞ്ഞിട്ടുണ്ട്.നീന്തൽ അറിയാത്തവർക്ക് പരിശീലനം നൽകിയും അവരെ ജില്ലാതലത്തിലും, സ്റ്റേറ്റ് തലത്തിലും, ദേശീയ തലത്തിലും, നടന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും, പരിശീലനം നൽകി മികച്ച കായികതാരങ്ങ ഓക്കി മാറ്റുവാനും ക്ലബ്ബ് നിരന്തരം ജാഗ്രത പുലർത്തി വരുന്നു.ഇവർക്ക് വേണ്ട നീന്തൽ പരിശീലനങ്ങൾ പുറനാട്ടുകര ജാസ്നോ എഡു- സ്പോർട്സ് സ്വിമ്മിങ് പൂളിൽ വെച്ച് നടന്നുവരികയാണ്.മികച്ച അധ്യാപകരുടെ പരിശീലനം,കൃത്യമായ പരിശീലനം, മാനേജ്മെന്റിന്റെ പൂർണ്ണമായ സഹകരണം, എന്നിവ കൊണ്ടു മാത്രമാണ് ദർശന ക്ലബ്ബിലെ സ്വിമ്മിംഗ് താരങ്ങൾക്ക് മിന്നും പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിക്കുന്നത്.ഈ വർഷം പരിശീലനത്തിന് എത്തിയ വ്യക്തികൾക്ക് നീന്തൽ പരിശീലനത്തിന് ആവശ്യമായ കിറ്റുകൾ റവ .ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ വിതരണം ചെയ്തു.