?> Dharsana Club - Non Profit Organization

ദർശന ക്ലബ്ബിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

12/APRIL/2025 ദർശന ക്ലബ്ബിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.ദർശന ക്ലബ്ബിന്റെ ജനറൽബോഡി മീറ്റിംഗ് 2025 ഏപ്രിൽ 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ദർശന ക്ലബ്ബ് ഓഫീസിൽ ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ടും,ക്ലബ്ബ് ഡയറക്ടർ ആയ റവ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.മുൻ ഭരണസമിതി അംഗം ശ്രീ ജോയ് ഫ്രാൻസിസ് സാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ബഹുമാനപ്പെട്ട അച്ഛൻ പുതിയ ഭരണസമിതി  അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അറിയിക്കുകയും ചെയ്തു.തുടർന്ന് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

 പ്രസിഡണ്ട്
 ശ്രീ സാജു ജോൺ മണ്ണുത്തി.

 വൈസ് പ്രസിഡണ്ട് 
 ശ്രീ വിപിൻ വർഗീസ് 

 സെക്രട്ടറി
 ശ്രീമതി റിൻസി ജെ
പുളിക്കൽ 

ജോയിൻ സെക്രട്ടറി കുമാരി ജ്വാലാന.ടി.എസ്

 ട്രഷറർ 
ഡോ.സാന്ദ്ര പോൾസൺ

 എക്സിക്യൂട്ടീവ് മെമ്പേഴ്സ് 

 ശ്രീ ബിനു മണവാളൻ 

 ശ്രീ അമൽ ആൻ്റോ

 തുടർന്ന് ഭരണസമിതി അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും ദർശന ക്ലബ്ബിന്റെ പുരോഗതിക്ക് വേണ്ടി കൂട്ടായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.മീറ്റിങ്ങിന്റെ അവസാനം പ്രസിഡണ്ട് ശ്രീ സാജു ജോൺ നന്ദി രേഖപ്പെടുത്തി.