14ാം മത് കേരള സ്റ്റേറ്റ് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 - 25 ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശ്ശൂരിന്
18/JAN/2025 സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറെന്റ്ലീ ഏബിൾഡ് ഓഫ് തൃശ്ശൂരും, ദർശന സർവീസ് സൊസൈറ്റിയും
ദർശന ക്ലബ്ബും സംയുക്തമായി ഭിന്നശേഷിക്കാരായ കായികതാരങ്ങളെ പരിശീലിപ്പിച്ചതിനു ശേഷം
2024 - നവംബർ 26ാം തീയതി തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനതല പാരാ അത്ലറ്റ് മീറ്റിൽ അമ്പതിൽ പരം കായിക താരങ്ങളെ
പങ്കെടുപ്പിക്കുകയുണ്ടായി ഓവറോൾ ചാമ്പ്യൻഷിപ്പ് വിതരണവും ജേതാക്കൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 2 :30ന് നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു.റവ. ഫാ .മാത്യു കിരിയാന്തൻ സി എം ഐ അധ്യക്ഷത വഹിച്ചു. റവ. ഫാ. ബിജു വടക്കേൽ സി എം ഐ അനുഗ്രഹം പ്രഭാഷണം നടത്തി. ഹൈക്കോടതി ജസ്റ്റിസ് ശ്രീ എൻ. നാഗരേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.തുടർന്ന് കോട്ടയം മൂന്നാം സ്ഥാനം തിരുവനന്തപുരം രണ്ടാം സ്ഥാനം തൃശ്ശൂർ ഒന്നാം സ്ഥാനം ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറെന്റ്ലീ ഏബിൾഡ് ഓഫ് തൃശൂർ, പ്രസിഡണ്ട്
റവ .ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ.യും ,മറ്റു ഭാരവാഹികളും വിജയിതാക്കളും ചേർന്ന് തൃശ്ശൂർന് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പ് ഏറ്റുവാങ്ങി.