ദർശന സർവീസസ് സൊസൈറ്റിയുടെ കീഴിലുള്ള അവർ ലേഡി ഓഫ് സോറോസ് ഗ്രൂപ്പിൻറെ നാലാമത്തെ വാർഷികം ചിറ്റിലപ്പിള്ളി ശാന്തിനികേതൻ ഓൾഡേജ് ഹോമിൽ വെച്ച് 8 /12 /24 ഞായറാഴ്ച അഗാപ്പെ 2024 നടന്നു.
Dec/08/2024 അഗാപ്പെ 2024
--------------------
ദർശന സർവീസസ് സൊസൈറ്റിയുടെ കീഴിലുള്ള അവർ ലേഡി ഓഫ് സോറോസ് ഗ്രൂപ്പിൻറെ നാലാമത്തെ വാർഷികം ചിറ്റിലപ്പിള്ളി ശാന്തിനികേതൻ ഓൾഡേജ് ഹോമിൽ വെച്ച് 8 /12 /24 ഞായറാഴ്ച അഗാപ്പെ 2024 നടന്നു.ശാന്തിനികേതൻ ഓൾഡേജ് ഹോമിൽ അന്തേവാസികളും, സിസ്റ്റേഴ്സ്, അവർ ലേഡി ഓഫ് സോറോസ് ഗ്രൂപ്പിലെ അമ്മമാരും, ദർശനയുടെ വിവിധ ഗ്രൂപ്പുകളിൽ നിന്ന് എത്തിയവരും ചേർന്ന്.രാവിലെ 10 മണിക്ക് ഭക്തിനിർഭരമായ വിശുദ്ധ കുർബാന റവ. ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യുടെ കാർമ്മികത്വത്തിൽ നടന്നു.രാവിലെ 11 മണിക്ക് പൊതുസമ്മേളനം ആരംഭിച്ചു.പ്രാർത്ഥനക്കും സ്വാഗത പ്രസംഗത്തിനും ശേഷം അവർ ലേഡി ഓഫ് സോറോസ് ഗ്രൂപ്പിൻറെ നാലാമത്തെ വാർഷിക റിപ്പോർട്ട് ശ്രീമതി. മറിയാമ്മ ജോസഫ് അവതരിപ്പിക്കുകയും വേദിയിലും സദസ്സിലും ഇരുന്നവർ കരഘോഷത്തോടെ റിപ്പോർട്ട് കയ്യടിച്ചു പാസാക്കുകയും ചെയ്തു. ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡണ്ട് ഫാദർ' സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ ഔദ്യോഗികമായി റിപ്പോർട്ട് പാസാക്കിയതായി അറിയിക്കുകയും ചെയ്തു.അധ്യക്ഷ പ്രസംഗത്തിൽ ഫാദർ സോളമൻ അമ്മമാരെ പ്രത്യേകം അഭിനന്ദിക്കുകയും കണ്ണുനീരോടെ അടുക്കളയിൽ ജീവിതം ഒതുങ്ങിയിരുന്ന ഈ കാണുന്ന ഓരോ വ്യക്തികളെയും ചിരിക്കുന്ന മുഖങ്ങൾ ആക്കി നിങ്ങളുടെ മുന്നിൽ എത്തിക്കുവാൻ ദർശനയ്ക്ക് സാധിച്ചു.ദർശന എന്നും പാവപ്പെട്ടവരോടും വിധവകളോടും ഭിന്നശേഷിക്കാരെയും ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സൊസൈറ്റി ആണെന്ന് അച്ഛൻ പറഞ്ഞു.ഉദ്ഘാടന പ്രസംഗത്തിൽ പ്രളയം കാലഘട്ടത്തിൽ സോളമൻ അച്ഛനോടൊപ്പം ചേർന്ന് വിവിധ സ്ഥലങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സാധനസാമഗ്രികൾ എത്തിച്ചുകൊടുക്കുവാൻ അവസരം ലഭിക്കുകയുണ്ടായി.അച്ഛനോടൊപ്പം പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് എനിക്ക് ഫീൽ ചെയ്യുന്നത് എന്നദ്ദേഹം കൂട്ടിച്ചേർത്തു.അച്ഛൻറെ പ്രവർത്തനങ്ങൾ കണ്ടുകൊണ്ട് കൂടുതൽ പാവപ്പെട്ടവരിലേക്ക് ഇറങ്ങി ചെല്ലുവാൻ എനിക്ക് പ്രചോദനം ലഭിച്ചത്.വിശ്വാസത്തെക്കുറിച്ച് ഊന്നി പറയുകയും ഏതു പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ട് നീങ്ങുവാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നും പറഞ്ഞുകൊണ്ട്.അഗാപ്പെ 2024 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ശ്രീമതി ജോളി ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു.ഇന്നത്തെ ഈ ദിവസം
ദർശന സർവീസസ് സൊസൈറ്റിയുടെ കീഴിലുള്ള അവർ ലേഡി ഓഫ് സോറോസ് ഗ്രൂപ്പിൻറെ നാലാമത്തെ വാർഷികം ചിറ്റിലപ്പിള്ളി ശാന്തിനികേതൻ നടത്തുവാൻ തീരുമാനിച്ചതിൽ സോളമൻ അച്ഛനോടും സൊസൈറ്റിയുടെ ഭാരവാഹികളോടും പ്രത്യേകം നന്ദി ആദ്യമേ അറിയിക്കുന്നതായി
പങ്കെടുത്തവർ അറിയിച്ചു.പാവപ്പെട്ടവരെ എന്നും സ്നേഹത്തോടെ കരുതലോടെയും കാണുന്ന സോളമൻ അച്ഛൻറെ പ്രവർത്തനങ്ങൾ ഇനിയും ഒരുപാട് ജനതകളിലേക്ക് എത്തട്ടെ എന്നും ദർശന എല്ലാവിധ ഭാവുകങ്ങളും നേരുന്നതായിശാന്തിനികേതൻ മദർ സുപ്പീരിയർ സിസ്റ്റർ ദയ
മുഖ്യാതിഥി പ്രസംഗത്തിൽ പറയുകയുണ്ടായി.തുടർന്ന് നിർധനരായ 25 വ്യക്തികൾക്ക് ഗിഫ്റ്റും ക്യാഷ് പ്രൈസ് വിതരണ ഉദ്ഘാടനം ശ്രീമതി ജോളി ജോയ് ആലുക്കാസ് നിർവഹിച്ചു.അന്തേവാസികൾക്കുള്ള ഗിഫ്റ്റ് റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ നിർവഹിച്ചു.തുടർന്ന് പഴയ ലീഡർമാർ സ്ഥാനമൊഴിയുകയും പുതിയ ലീഡർമാരെ തിരഞ്ഞെടുക്കുകയും സ്ഥാനാരോഹണം കിരീടം വച്ച് നടത്തുകയും ചെയ്തു.12 30ന് സ്നേഹവിരുന്ന് 1: 30 മുതൽ വിവിധ കലാപരിപാടികൾ ആരംഭിച്ചു.നാടൻ പാട്ട്, ഭക്തിഗാനം, അന്തേവാസികളുടെ ഗ്രൂപ്പ് ഡാൻസ് കണ്ണിനും കാതിനും കുളിർമയേകി.പ്രോഗ്രാമുകൾ അവതരിപ്പിച്ച എല്ലാ വ്യക്തികൾക്കും ഗിഫ്റ്റ് നൽകുകയും ചെയ്തു.ശ്രീമതി ജെസ്സി പോളിന്റെ നന്ദി പ്രകാശത്തോടുകൂടി പൊതുസമ്മേളനം സമാപിച്ചു.