സ്വപ്നഭവനം യാഥാർത്ഥ്യമായി.
Nov/28/2024 ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൈത്താങ്ങായി, അനാഥരെ ചേർത്ത് പിടിക്കുന്ന സൽകർമ്മങ്ങളിൽ പ്രശസ്തരായ ജോയ് ആലൂക്കാസ് ഗ്രൂപ്പിൻ്റേയും, ഭിന്നശേഷിക്കാരുടേയും, അനാഥരുടേയും , ക്ഷേമപ്രവർത്തനങ്ങളിൽ സജീവ രംഗത്തുള്ള തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ദർശന സർവീസ് സൊസൈറ്റിയുടേയും സഹായ സഹകരണത്തോടെ അങ്കമാലി സ്വദേശിയും, നിരാലാബയുമായ ജിനിസ്റ്റീഫന് വേണ്ടി നിർമാണം പൂർത്തീകരിച്ച സ്നേഹഭവനത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും, താക്കോൽ ദാനവും 2024 നവംബർ 28 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4:30 ന് കിടങ്ങൂർ
വെച്ച് നിർവഹിച്ചു.വിവിധങ്ങളായ സന്യാസ സമൂഹങ്ങളുടെ സഹകരണത്തോടെ ദർശന സ്വരൂപിച്ച സാമ്പത്തികമാണ് ഈ ഭവന നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചത്.ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ടും ദർശന ക്ലബ്ബ് ഡയറക്ടറുമായ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യുടെ സാന്നിധ്യത്തിലും നേതൃത്വത്തിലും റവ ഫാ.ബോസ്കോ ഞാളിയത്ത് ജിനി സ്റ്റീഫന്റെ സ്നേഹ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പ്രതിനിധി ശ്രീ റിബിൻ പോൾ താക്കോൽദാനവും ജോയ് ഹോം ശിലയുടെ അനാച്ഛാദനവും നിർവഹിച്ചു. പ്രതിഷ്ഠാ കർമ്മത്തിന് ശേഷം നടന്ന അനുമോദന ചടങ്ങിൽ നാളിതുവരെ നേടിയ നന്മകൾക്ക് ജിനി സ്റ്റീഫൻ നന്ദി പ്രകാശനം നടത്തി. ദർശന സർവീസ് സൊസൈറ്റി യുടെ ജോയിൻ സെക്രട്ടറി ശ്രീ സെബു, സീമ, കോഡിനേറ്റർ ഷാൽവിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജിനി സ്റ്റീഫൻറെ ബന്ധുമിത്രാദികളും
അബ്യുദയകാംക്ഷികളും തദവസരത്തിൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.