?> Dharsana Club - Non Profit Organization

ഭിന്നശേഷിക്കാരുടെ രണ്ടാമത് പഞ്ചഗുസ്തി മത്സരം നടത്തി

 Nov/16/2024  ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് 2024 നവംബർ 16-ാം തീയതി ദർശന സർവീസ് സൊസൈറ്റിയുടെയും
സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറെന്റിലി എബിൾഡ് തൃശ്ശൂരിന്റെയും ,ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടന തവനിഷ്, BPE  ഡിപ്പാർട്മെന്റ്, സ്റ്റുഡന്റസ് ലയൻസ് ക്ലബ്‌ സംയുക്ത ആഭിമുഖ്യത്തിൽ രണ്ടാമത് പഞ്ചഗുസ്തി മത്സരം നടത്തി."ഉറച്ച കരങ്ങളിലൂടെ ഉയർന്ന ജീവിതം നേടുവാൻ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്നതിന് വേണ്ടി  പഞ്ചഗുസ്തി മത്സരം ഈ വർഷവും സഘടപ്പിച്ചത്. എന്ന് ,പ്രസിഡന്റ്‌ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ അറിയിച്ചു.നവംബർ 16-ാം തീയതി രാവിലെ 10 മണിക്ക് ക്രൈസ്റ്റ് കോളേജ് മൈതാനത്ത് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി മാളിയേക്കൽ സി എം ഐ അധ്യക്ഷത വഹിച്ചു ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജോയ് പീനിക്കൽ പറമ്പിൽ, സിഎംഐ 
ഉൽഘാടനം  ചെയ്തു.,സമ്മാനദാന ചടങ്ങ് ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ട് ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ  യുടെ അധ്യക്ഷതയിൽ ഇരിഞ്ഞാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്, ശ്രീ. കെ ആർ സാംബശിവൻ  നിരീക്ഷകൻ ആയിരുന്നു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 50 അമ്പതിലധികം ഭിന്നശേഷിയുള്ള വ്യക്തികളുടെ ആവേശകരമായ പങ്കാളിത്തം ഈ പരിപാടിക്ക് സാക്ഷ്യം വഹിച്ചെന്ന് എന്ന് സംഘാടകർ അറിയിച്ചു.സ്ത്രീ പുരുഷ ഭേദമന്യേ, വീൽചെയർ ഉപഭോക്താക്കൾ, അംഗഭംഗം സംഭവിച്ചവർ ഉയരം കുറഞ്ഞവർ,കാഴ്ച  പരിമിതർ എന്നിങ്ങനെ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കിക്കൊണ്ട് മത്സരം തരം തിരിച്ചിരിച്ചിട്ടുണ്ടായിരുന്നു.ഈ പരിപാടിയിലൂടെ ശാരീരിക ക്ഷമത, വൈകാരിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു.പ്രശസ്ത പഞ്ചഗുസ്തി ചാമ്പ്യനും പരിശീലകനുമായ ശ്രീ ജോയ് മത്സരം നിയന്ത്രിച്ചു..ഭിന്നശേഷിക്കാരായ വ്യക്തികളെ മുഖ്യധാരാ സമൂഹത്തിലേക്ക് ശാക്തീകരിക്കാനും സമന്വയിപ്പിക്കാനും സ്പോർട്സിന് കഴിഞ്ഞതായി സംഘാടകർ വിശദീകരിച്ചു.