വൈറ്റ് കെയിൻ ദിനാചരണം നടത്തി
October/15/2024 തൃശ്ശൂർ: തെക്കേഗോപുര നടയിൽ ദർശന ക്ലബ്ബും
ലയൺസ് ക്ലബ്ബും 15.10.2024 ന് സംയുക്തമായി വൈറ്റ് കെയിൻ ദിനാചരണം നടത്തി.രാവിലെ എട്ടുമണിക്ക്
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ശ്രീ :ജയിംസ് വളപ്പിലയുടെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു.ജയിൽ ഡിഐജി ശ്രീ അജയകുമാർ
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിക്കാർക്കിടയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കുറവാണെന്നും,അവരിൽ തന്നെ കാഴ്ച പരിമിതരായ വ്യക്തികൾ ആരും തന്നെ ജയിലുകളിൽ ഇല്ലെന്നും, മുപ്പത് വർഷത്തെ അനുഭവത്തിൽ നിന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.റവ ഫാ, സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ , ആ മുഖ പ്രസംഗം നടത്തി.കാഴ്ച പരിമിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് വൈറ്റ് കെയിൻ പദ്ധതി നടപ്പിലാക്കി വരുന്നത്. കാഴ്ച പരിമിതർ ഉപയോഗിക്കുന്ന വൈറ്റ് കെയിൻ കണ്ടാൽ മറ്റുള്ളവർ അവരെ സഹായിക്കേണ്ടതാണ്.ജനത്തെ
ബോധവൽക്കരിക്കൽ കൂടിയാണ് ഈ ദിനാചരണം കൊണ്ട് സൂചിപ്പിക്കുന്നത്.മുഖ്യ അതിഥിയായി തൃശ്ശൂർ മേയർ ശ്രീ എം കെ .വർഗീസ് തൻ്റെ പ്രസംഗത്തിൽ "കൈകോർക്കാം ചേർത്ത് നിർത്താം; എന്ന പ്രോഗ്രാമിനെ കുറിച്ചും, ഭിന്നശേഷിക്കാർക്കിടയിൽ ദർശന ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങളിൽ
റവ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ നടത്തിവരുന്ന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേകം അഭിനന്ദിക്കുകയും, അച്ഛൻറെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഭിന്നശേഷിക്കാരിൽ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.ഈ അവസരത്തിൽ മുഖ്യ അതിഥിയും ഉദ്ഘാടകനും ചേർന്ന് സോളമനച്ചന് പൊന്നാട അണിയിച്ച് ആദരിച്ചു.വൈറ്റ് കെയിൻ വിതരണം ലയൺ ശ്രീ. ടി.ജയകൃഷ്ണൻ കാഴ്ച പരിമിതർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ലയൺ ശ്രീ .സുരേഷ് കെ വാര്യർ കാഴ്ച പരിമിതർക്ക് സാമ്പത്തിക സഹായ വിതരണം നടത്തി.ലയൺ ' ഡോ : വിപിൻദാസ് , പ്രദീപ് മേനോൻ എന്നിവർ ആശംസകളർപ്പിച്ചു.പ്രോഗ്രാമിന് ശേഷം കാഴ്ച പരിമിതരായ അമ്പതിലധികം വ്യക്തികൾക്ക് ലഘു ഭക്ഷണവും സാമ്പത്തിക സഹായവും നൽകി.ദർശന സർവീസ് സൊസൈറ്റി സെക്രട്ടറി ശ്രീമതി . എ ഒ .മിനി,സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രന്റ്ലി ഏബിൾഡ് തൃശ്ശിന്റെ ട്രഷറർ ശ്രീ. സാജു ജോൺ മണ്ണുത്തി,ദർശന സർവീസസ് സൊസൈറ്റി മാനേജർ ശ്രീമതി .ഷിനി ഫ്രാൻസിസ്,ദർശന സർവീസൊസൈറ്റി കോർഡിനേറ്റർ ശ്രീ. ഷാൽവിൻ കെ ഷാജു എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു.ദർശന ക്ലബ്ബിനും ലയൺസ് ക്ലബ്ബിനും അഭിമാനിക്കാവുന്ന ഒരു ദിവസം കൂടിയാണ് ഇന്ന് കടന്നു പോയത്.രണ്ട് ക്ലബ്ബുകളുടെയും സഹകരണത്തോടെ ഏഴാമത് വൈറ്റ് കെയിൻ ദിനാചരണം വളരെ അഭിമാനത്തോടെ അതിലേറെ സന്തോഷത്തോടും നടത്താൻ കഴിഞ്ഞത് കാഴ്ചപരിമിതർക്ക് അഭിമാനിക്കാവുന്നതാണ്.നമുക്ക് ഒന്നായി ചേർന്ന് ഭിന്നശേഷി സുഹൃത്തുക്കൾക്ക് വേണ്ടി പ്രവർത്തിക്കാം,നമുക്ക് ചേർത്ത് നിർത്താം "എന്നീ സന്ദേശങ്ങൾ നൽകി ചടങ്ങ് അവസാനിച്ചു.