എട്ടാമത് കേരള സ്റ്റേറ്റ് പാര സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് തൃശ്ശൂർ അക്കോട്ടിക് സെൻററിൽ വച്ച് നടന്നു.
October/12/2024 ദർശനയുടെ താരങ്ങൾക്ക്
സ്വർണ്ണ തിളക്കത്തോടെ തുടക്കം.എട്ടാമത് കേരള സ്റ്റേറ്റ് പാര സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് തൃശ്ശൂർ അക്കോട്ടിക് സെൻററിൽ വച്ച് നടന്നു.ദർശനയുടെ നീന്തൽ താരങ്ങൾ വിവിധ ജില്ലകൾക്ക് വേണ്ടി മത്സരത്തിൽ പങ്കെടുത്തു.ദർശന നൽകിയ പരിശീലനവും റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യുടെ നിർദ്ദേശങ്ങളും ഓരോ വ്യക്തികളുടെ കഠിന പരിശീലനവും മികച്ച സമയം കണ്ടെത്തുവാൻ സാധിച്ചു.രാവിലെ 10 30 ന് ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ .ഉദ്ഘാടനം നിർവഹിച്ചു.ഉദ്ഘാടനത്തിനുശേഷം വിവിധ ഇനങ്ങളിൽ മത്സരങ്ങൾ ആരംഭിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ ഓവറോൾ കിരീടം മലപ്പുറം ജില്ല നേടുകയുണ്ടായി.ദർശനയുടെ സ്വിമ്മിംഗ് താരങ്ങളുടെ മികച്ച പ്രകടനമാണ് മലപ്പുറം ജില്ലയെ കിരീടം നേടുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
1 റഹ്മാൻ മുണ്ടോടൻ മലപ്പുറം
2 സുബൈർ മലപ്പുറം
3 മൻസൂർ മലപ്പുറം
സെക്കൻഡ് എറണാകുളം ജില്ലാ കരസ്ഥമാക്കി.
1 നീലിമ എറണാകുളം
2 ജയൻ എറണാകുളം
ദർശനയുടെ സ്വിമ്മിംഗ് താരങ്ങൾ അവിടെയും ശ്രദ്ധിക്കപ്പെട്ടു.മറ്റു ജില്ലകൾക്ക് വേണ്ടി
ദർശനയുടെ സ്വിമ്മിംഗ്
താരങ്ങൾ മത്സരത്തിനിറങ്ങി.
1. ദിലീപ് കുമാർ വിഎസ് ആലപ്പുഴ
2 .സൈനുദ്ദീൻ കാസർഗോഡ്
3. പ്രദീപൻ കാസർഗോഡ്
4. ജംഷീല പാലക്കാട്
5. . സിനി കെ സെബാസ്റ്റ്യൻ ഇടുക്കി
6. മിൻഹാജ് തൃശ്ശൂർ
7. ബീന കോഴിക്കോട്.
ശ്രദ്ധേയമായ പ്രകടനം അവർക്ക് അർഹമായ അംഗീകാരങ്ങൾ നേടിക്കൊടുത്തു.
അർപ്പണബോധത്തോടെയും ,കഠിന അധ്വാനത്തോടെയും അസാമാന്യ പ്രകടനം കാഴ്ചവച്ച മിന്നും താരങ്ങളെ
ഫാദർ സോളമൻ അഭിനന്ദിക്കുകയുണ്ടായി.
എട്ടാമത് കേരള സ്റ്റേറ്റ് പാര സിമ്മിംഗ് ചാമ്പ്യൻഷിപ്പ്.താരങ്ങളെ പരിശീലനം നൽകി ദർശനയെ സഹായിച്ചത്
ജാസ്നോ എഡു സ്പോർട്സ്, പുറനാട്ടുകര ഭിന്നശേഷി യുള്ള വ്യക്തികളെ സ്വിമ്മിംഗ് പഠിപ്പിച്ച് അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി ജാസ്നോ എഡു സ്പോർട്സ്, പുറനാട്ടുകര വഹിച്ച പങ്ക് ശ്രദ്ധേയമാണ്.ഭിന്നശേഷിക്കാരായ സ്വിമ്മിംഗ് താരങ്ങളെ കൃത്യമായ പരിശീലനം നൽകി സ്റ്റേറ്റ് തലത്തിൽ മിന്നും വിജയവും നാഷണൽ തലത്തിൽ പങ്കെടുക്കുന്നതിനുള്ള അംഗീകാരവും
നേടിയെടുക്കുവാൻ സഹായിച്ച അധ്യാപകരാണ്.ശ്രീ ബിനു മുരിങ്ങത്ത്, ശ്രീമതി ശ്രീജ. എസ്. ഈ രണ്ട്
പരിശീലകരിലൂടെയാണ് ദർശനയുടെ സ്വിമ്മിംഗ് മേഖലയിലെ സ്വപ്നങ്ങൾ .
പൂവണിയുന്നത്.നാഷണൽ മത്സരത്തിനു വേണ്ടി ചിട്ടയായ പരിശീലനവും ദർശന നൽകി വരുന്നു.ഒൿടോബർ പതിനെട്ടാം തീയതി ഉച്ചതിരിഞ്ഞ് 3 മണിക്ക് നാഷണൽ മത്സരത്തിനു വേണ്ടി ഗോവയ്ക്ക് യാത്ര തിരിക്കും.ഭിന്നശേഷിക്കാരായ കായിക
താരങ്ങൾക്ക് ഉന്നത വിജയം നേടുവാൻ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്.