?> Dharsana Club - Non Profit Organization

ദർശന സർവീസസ് സൊസൈറ്റി ഏകദിന വിനോദയാത്ര നടത്തി

ദർശന സർവീസ് സൊസൈറ്റിയുടെ അവർ ലേഡി ഓഫ് സോറസ് ഗ്രൂപ്പ് വിനോദയാത്ര സംഘടിപ്പിച്ചു.ശനിയാഴ്ച രാവിലെ 9 30 ന് ഓഫീസ് പരിസരത്തിൽ നിന്നും  വിനോദയാത്ര പൂമല ഡാം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.10 30 ന് ഡാം പരിസരത്ത് എത്തിച്ചേർന്ന യാത്ര സംഘം പ്രകൃതി ഭംഗിയും കിളികളുടെ ശബ്ദങ്ങളും നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ഡാമും കണ്ണിനെ കുളിർമയേകുന്ന കാഴ്ചകളായി മാറി.ഒരു മണിക്കൂർ ഡാം പരിസരം നടന്നു കണ്ടതിനുശേഷം അടുത്ത സ്ഥലമായ ചെപ്പാറ ലക്ഷ്യമാക്കി യാത്ര തിരിച്ചു.വിശാലമായി പരന്നുകിടക്കുന്ന കുന്നിൻ പ്രദേശം ആദ്യമായി കണ്ടതിന്റെ ആവേശം ഗ്രൂപ്പ് അംഗങ്ങൾ പരസ്പരം ഫോട്ടോ ഷൂട്ടും സെൽഫിയും പരമാവധി പ്രകൃതി ഭംഗിയും ആസ്വദിക്കുകയും ക്യാമറകളിൽ പകർത്തുകയും ചെയ്തു.അതിനുശേഷം
വിനോദസഞ്ചാര കേന്ദ്രമായ വട്ടായി എത്തിച്ചേരുകയും.വെള്ളച്ചാട്ടം. പ്രകൃതി ഭംഗിആസ്വദിക്കുകയും ചെയ്തു.തുടർന്ന് ദർശന സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി  മിനിയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കുകയും ഗ്രൂപ്പ് അംഗങ്ങൾ വിശ്രമിക്കുകയും ചെയ്തു.20 പേരടങ്ങുന്ന യാത്ര സംഘത്തെ നയിച്ചത്  
ദർശന സർവീസ്   സൊസൈറ്റിയുടെ പ്രസിഡണ്ട് റവ ഫാ, സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ  ആയിരുന്നു.സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രന്റ്ലി ഏബിൾഡ് തൃശ്ശിന്റെ ട്രഷറർ ശ്രീ. സാജു ജോൺ മണ്ണുത്തി.യാത്ര സംഘത്തോടൊപ്പം ഉണ്ടായിരുന്നു.