?> Dharsana Club - Non Profit Organization

ദർശന സർവീസ് സൊസൈറ്റി ഭിന്നശേഷിക്കാരുടെ ഫ്ലൈറ്റ് യാത്ര നടത്തി

(SEP/26/2024) ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് ചേർത്ത് പിടിച്ച് കൊണ്ടുവരിക " എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തകനായ ഫാ : സോളമൻ കടമ്പാട്ടു പറമ്പിൽ സി എം ഐ യുടെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ദർശന സർവീസസ് സൊസൈറ്റിയും, ദർശന ക്ലബ്ബും  നാളിതുവരെ വിമാന യാത്ര ചെയ്തിട്ടില്ലാത്ത ഭിന്നശേഷിക്കാരായ 28 സുഹൃത്തുക്കൾക്ക് യാത്രാ ക്രമീകരണങ്ങൾ ഒരുക്കി  സഹായഹസ്തങ്ങളുമായി മുന്നോട്ടു വന്ന  12 സുമനസ്സുക്കളായ വ്യക്തികളും, ഉൾപ്പെടുന്ന 40 അംഗങ്ങളുള്ള ഗ്രൂപ്പ് നെടുമ്പാശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് 2024 സെപ്തംബർ 26ന്  രാവിലെ 9 മണിക്ക് ഫ്ലൈറ്റ് യാത്ര നടത്തി.ബാംഗ്ലൂരിൽ ഒരു ദിവസം താമസിച്ചതിനുശേഷം ബാംഗ്ലൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചു.ബാംഗ്ലൂരിലെത്തുന്ന യാത്രാ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ ക്രൈസ്റ്റ് അക്കാദമി
നിർവ്വഹിച്ചു.ഭിന്നശേഷിക്കാരിൽ ഒരു വിഭാഗം വൈകല്യങ്ങളേയും, അസുഖങ്ങളേയും മറികടക്കാനാകാതെ, പുറം ലോകം കാണാനാകാതെ, നാല്
 ചുമരുകൾക്കുള്ളിൽ കഴിയുന്നവരാണ്.ആകാശത്ത് പറക്കുന്ന ഫ്ലൈറ്റുകളുടെ  ശബ്ദവും, വെളിച്ചവും ജനലിലൂടെ നോക്കി മാത്രം കണ്ടും കേട്ടും ആസ്വാദിക്കുന്ന  ഇവർക്ക് നേരിട്ടുളള ഫ്ലൈറ്റ് യാത്ര "ഒരു സ്വപ്നമാണ്.ഈ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് എത്തുമ്പോൾ, ഇവരിലുണ്ടാകുന്ന
സന്തോഷവും, മാനസിക അവസ്ഥയും വിവരിക്കാൻ കഴിയില്ല.ഈ ഫ്ലൈറ്റ് സ്വപ്നയാത്രയ്ക്ക് ചിറകു നൽകുന്നതിന് മുന്നിട്ടു വന്നത് ജീവകാരുണ്യ പ്രവർത്തകനും, സാമൂഹിക പ്രവർത്തകനുമായ ബഹുമാനപ്പെട്ട 'മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്  അവർകളായിരുന്നു.യാത്രക്ക് വരുന്ന ടിക്കറ്റ് ചാർജ്ജ് ഒഴികെയുള്ള ചെലവുകൾ നിർവ്വഹിച്ചത് ജീവകാരുണ്യ പ്രവർത്തകനും , പൊതു പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരാണ്.സാർ ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ടായ റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ , ജോസഫ് അവർകളുമായി ഫോണിലൂടെ ബന്ധപ്പെട്ട്  ഇതുവരെ ഫ്ലൈറ്റ് യാത്ര ചെയ്തിട്ടില്ലാത്ത ഭിന്നശേഷിക്കാരെ ഒരു തവണ  ഫ്ലൈറ്റ് യാത്ര  ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്യാമെന്ന് സോളമ നച്ഛനെ അറിയിക്കുകയാണുണ്ടായത്.ഭിന്നശേഷിക്കാരെ എന്നും സ്നേഹത്തോടെയും കരുതലോടെയും കാണുന്ന ജസ്റ്റീസ് ജോസഫ്  അവർകൾ, ഭിന്നശേഷിക്കാരുടെ  സ്വപ്ന ഫ്ലൈറ്റ് യാത്ര യാഥാർത്ഥ്യമാക്കുവാൻ രണ്ടുമാസത്തോളമായി യാത്രാ ക്രമീകരണങ്ങൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഒടുവിൽ ആ പരിശ്രമം ഫലം കാണുകയും  ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുകയും ചെയ്തു.ദർശന  സർവീസ് സൊസൈറ്റി പ്രസിഡണ്ടും ദർശന ക്ലബ് ഡയറക്ടറുമായ റവ ഫാ, സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യുടെ നേതൃത്വത്തിൽ 40 പേർ അടങ്ങുന്ന ഗ്രൂപ്പ് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തു."വിസ്താര എയർലൈൻസാണ് " ഈ ഭിന്നശേഷി സ്നേഹ ഫ്ലൈറ്റ് യാത്രക്ക് സൗകര്യം ഒരുക്കിയത്.നെടുമ്പാശ്ശേരി എയർപോർട്ടിലെ ഡൊമസ്റ്റിക് വിഭാഗം സ്റ്റാഫ് വളരെ സ്നേഹത്തോടെ ഈ യാത്ര സംഘത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി ഭിന്നശേഷിക്കാരായ വ്യക്തികളെ തൃശ്ശൂരിൽ നിന്നും എയർപോർട്ടിലേക്കും എയർപോർട്ടിൽ നിന്ന് തിരിച്ച് തൃശ്ശൂരിലേക്കും KSRTC  ബസ്സ് യാത്രക്ക് ക്രമീകരണങ്ങൾ ഒരുക്കി.