?> Dharsana Club - Non Profit Organization

ഭിന്നശേഷിക്കാരുടെ 6-ാം മത്  ദർശന നീന്തൽ മത്സരം      

(SEP/07/2024) ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമാക്കി തൃശ്ശൂർ ജില്ലാ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ദർശന സർവീസ് സൊസൈറ്റി നടത്തുന്ന ഭിന്നശേഷിക്കാരുടെ 6-ാം മത് ദർശന നീന്തൽ മത്സരം 2024 സെപ്റ്റംബർ 7 -ാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് ജാസ്നോ എഡ്യു സ്പോർട്സ് പുറനാട്ടുകര സ്വിമ്മിംഗ് പൂളിൽ വെച്ച് നടത്തുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു.അന്നേദിവസം 9.30 ന് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ടും ദർശന ക്ലബ്ബ് ഡയറക്ടറുമായ റവ. ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി.എം.ഐ നിർവഹിക്കുന്നതാണ്.പുറനാട്ടുകര സെൻറ് സെബാസ്റ്റ്യൻ ചർച്ച്, വികാരി റവ. ഫാദർ.ജോൺസൺ ഐനിക്കൽ., ഉൽഘാടനം നിർവഹിക്കുന്നതാണ്.പുറനാട്ടുകര ലിറ്റിൽ ഫ്ലവർ കോൺവെൻറ് സുപ്പീരിയർ റവ.സി. സിൻസി എം. എൽ .എഫ്.മുഖ്യാതിഥി ആയിരിക്കും.ഭിന്നശേഷിക്കാരെ മുൻനിരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ദർശന സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജാസ്നോ എഡ്യു സ്പോർട്സിന്റെ  സഹകരണത്തോടെ വാശിയേറിയ മത്സരം പുറനാട്ടുകരയിൽ വച്ച് നടത്തപ്പെടുന്നു.സമാപന സമ്മേളനം ഉച്ചയ്ക്ക് 12:ന് നടത്തപ്പെടുന്നു.പുറനാട്ടുകര ജാസ്നോ എഡ്യു സ്പോർട്സ്  എം.ഡി  ഡോക്ടർ .സി .ജസ്റ്റിൻ ജോസ് അധ്യക്ഷപദവി അലങ്കരിക്കുന്നതാണ്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജിമ്മി ചൂണ്ടൽ  നിർവഹിക്കുന്നതാണ്.തൃശ്ശൂർ ഒന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സെൻട്രൽ സോൺ ശ്രീ.ജെയിംസ് എം.പി മുഖ്യാതിഥി ആയിരിക്കും.